- August 30, 2024
അമലയില്‍ വൈറോളജി കോണ്‍ഫ്രന്‍സ്
അമല മെഡിക്കല്‍ കോളേജ് മൈക്രോബയോളജി വിഭാഗം വൈറോളജിയെ അധികരിച്ച് നടത്തിയ കോണ്‍ഫ്രന്‍സ് ഉദ്ഘാടനം ഡയറകട്ര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. ജോയിന്‍റ് ഡയറക്ടര്‍ ഫാ.ജെയ്സണ്‍ മുണ്ടന്‍മാണി, അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ആന്‍റണി മണ്ണുമ്മല്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ.രാജേഷ് ആന്‍റോ, വൈസ് പ്രിന്‍സിപ്പള്‍ ഡോ.ദീപ്തി രാമകൃഷ്ണന്‍, അസോസിയേറ്റ് പ്രൊഫസ്സര്‍ ഡോ.സുബി ദാസ്, സീനിയര്‍ റെസിഡന്‍റ് ഡോ.ഐശ്വര്യ ബാബു എന്നിവര്‍ പ്രസംഗിച്ചു. വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നായ് 150ഓളം വിദഗ്ദ്ധര്‍ കോണ്‍ഫ്രന്‍സില്‍ പങ്കെടുത്തു.