- February 28, 2023
അമലയില്‍ സ്മാര്‍ട്ട് വാര്‍ഡ് സിസ്റ്റം ആരംഭിച്ചു
കേരളത്തില്‍ ആദ്യമായി തൃശ്ശൂര്‍ അമല മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച സ്മാര്‍ട്ട് വാര്‍ഡ് സിസ്റ്റത്തിന്‍റെ ഉദ്ഘാടനം നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ല മാനേജര്‍ ഡോ.യു.ആര്‍.രാഹുല്‍ നിര്‍വ്വഹിച്ചു. വയര്‍ലെസ്സ് പേഷ്യന്‍റ് മോണിറ്ററിംഗ് സിസ്റ്റത്തിലൂടെ രോഗവിവരങ്ങള്‍ ഡോക്ടര്‍ക്കും നേഴ്സിംഗ് സ്റ്റേഷനിലും ലഭിക്കുന്നതാണ് സ്മാര്‍ട്ട് വാര്‍ഡ് സിസ്റ്റത്തിന്‍റെ പ്രത്യേകത. ലൈഫ് സയന്‍സ് ഡയറക്ടര്‍ ഹരി സുബ്രഹ്മണ്യന്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ നിധി ചതുര്‍വ്വേദി, ലൈഫ് സിഗ്നല്‍സ് എം.ഡി. തോമസ് വര്‍ഗ്ഗീസ്, അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, കാര്‍ഡിയോളജിസ്റ്റ് ഡോ.രൂപേഷ് ജോര്‍ജ്, ജനറല്‍ മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ.നാരായണന്‍ പോറ്റി എന്നിവര്‍ പ്രസംഗിച്ചു.