- December 21, 2022
അമലയിലെ കാന്‍സര്‍ രോഗികള്‍ക്ക് എസ്.ഡി.എം. ധനസഹായം
അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനയായ എസ്.ഡി.എം. അമലയിലെ കാന്‍സര്‍ രോഗികള്‍ക്ക് 10 ലക്ഷം രൂപയുടെ ധനസഹായം നല്‍കി. കാന്‍സര്‍ അതിജീവിച്ചവരുടെ ക്രിസ്തുമസ്സ് സംഗമത്തിന്‍റെ ഉദ്ഘാടനം ചലചിത്രതാരം ദേവ് മോഹനനും ഫണ്ട് വിതരണം ലക്ഷ്മി നക്ഷത്രയും നിര്‍വ്വഹിച്ചു. എസ്.ഡി.എം. ഫണ്ട് ചെയര്‍മാന്‍ മാത്യു ദാനിയേല്‍ മുഖ്യാതിഥിയായിരുന്നു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ഫാ.ഡെല്‍ജോ പുത്തൂര്‍, ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍, ഫാ.ആന്‍റണി മണ്ണുമ്മല്‍, ഡോ.രാജേഷ് ആന്‍റോ, ഡോ.അനില്‍ ജോസ് താഴത്ത്, ഡോ.ജോമോന്‍ റാഫേല്‍ എന്നിവര്‍ പ്രസംഗിച്ചു.