"പോഷകാഹാരത്തെ" പറ്റിയുള്ള ബോധവൽക്കരണ ക്ലാസ്സ്

  • Home
  • News and Events
  • "പോഷകാഹാരത്തെ" പറ്റിയുള്ള ബോധവൽക്കരണ ക്ലാസ്സ്
  • September 25, 2024

"പോഷകാഹാരത്തെ" പറ്റിയുള്ള ബോധവൽക്കരണ ക്ലാസ്സ്

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ 25/9/2024 ബുധനാഴ്ച്ച രാവിലെ 10 മണിക്ക് വേലൂർ PHC യിൽ വച്ച് പൊതു ജനങ്ങൾക്കും കൂടാതെ അമ്മമാർക്കും "പോഷകാഹാരത്തെ" പറ്റിയുള്ള ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോക്ടർ എബിൻ ജോസ് ക്ലാസ്സ് എടുത്തു. വേലൂർ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഫറൂക്ക് സ്വാഗതം പറഞ്ഞു. AIMS കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോക്ടർ ശ്രുതി ക്ലാസ്സിൽ പങ്കെടുത്തു.