- August 08, 2023
അമലയില്‍ പി.എം.ആര്‍. രോഗികള്‍ക്ക് വാര്‍ഡ് തുറന്നു
അമല മെഡിക്കല്‍ കോളേജില്‍ ഫിസിക്കല്‍ മെഡിസിന്‍ രോഗികള്‍ക്ക് പ്രത്യേകം തയ്യാറാക്കിയ ഇന്‍ പേഷ്യന്‍റ് വാര്‍ഡിന്‍റയും ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സമാരംഭിച്ച വിവിധ സഹായ പദ്ധതികളുടെയും ഉദ്ഘാടനം ദേശീയ ക്രിക്കറ്റ് താരം ടിനു യോഹന്നാന്‍ നിര്‍വ്വഹിച്ചു. ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് താരം (ഭിന്നശേഷി വിഭാഗം) കെ.എം.കരിം മുഖ്യാതിഥിയായി പങ്കെടുത്തു. ദേവമാതാ കൗണ്‍സിലര്‍ ഫാ.ജോര്‍ജ്ജ് തോട്ടാന്‍, ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ആന്‍റണി മണ്ണുമ്മല്‍, പി.എം.ആര്‍ വിഭാഗം മേധാവി ഡോ.ഡൊമിനിക് പുത്തൂര്‍, ഡോ.സിന്ധു വിജയകുമാര്‍, ജെ.എസ്.ജ്വല്‍സ് ഉടമ ഷിജി, ഡോ.ആഷ എലിസബത്ത് എന്നിവര്‍ പ്രസംഗിച്ചു