- October 05, 2022
അമല ലാബ് സേവനങ്ങൾക്ക് എൻ.എ. ബി. എൽ തുടർ അംഗീകാരം.
അമല നഗർ: അമല മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലബോറട്ടറി ടെസ്റ്റുകൾക്ക് (കോവിഡ് & എച്ച്. സി. വി.) എൻ. എ. ബി. എൽ. (നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ്ങ് ആൻഡ് കാലിബറേഷൻ ലബോറട്ടറീസ് ) ൻ്റെ തുടർ അംഗീകാരം ലഭിച്ചു.
സി, എം. ഐ. ദേവമാതാ പ്രോവിൻസ്, വികാർ പ്രൊവിൻഷ്യൽ, ഫ്രാൻസീസ് കുരിശേരി സി.എം .ഐ . എൻ. എ. ബി.എൽ. സർട്ടിഫിക്കറ്റ് അമല മെഡിക്കൽ കോളേജ് ഡയറക്ടർ, ഫാ. ജൂലിയസ് അറയ്ക്കൽ സി. എം. ഐ. ക്ക് കൈമാറി.
അമല സെൻ്റ് ജോസഫ് ഓഡിറ്റോറിയത്തിൽ നടന്ന പൊതു മീറ്റിങ്ങിൽ അസോസിയറ്റ് ഡയറക്ടർ ഫാ. ജെയ്സൺ മുണ്ടൻമാണി, ഫാ. ഡെൽജോ പുത്തൂർ, പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ് , ഡോ. രാജേഷ് ആൻ്റോ, ഡോ വിജയകുമാർ , ഡോ. സുശീല, ഡോ. ജോസ് ജേക്കബ് , ഡോ. ഐശ്വര്യ, ഡോ. സാവിത്രി, ശ്രീമതി ദീപ നായർ എന്നിവർ പ്രസംഗിച്ചു.