- February 16, 2023
അമല ക്യാമ്പസ്സില്‍ കൊതുക് നിവാരണ പദ്ധതി
അമല മെഡിക്കല്‍ കോളേജ് ക്യാമ്പസ്സ് കൊതുക് മുക്തമാക്കുന്നതിന്‍റെ ഭാഗമായി എല്ലാ ജീവനക്കാര്‍ക്കും ബോധവല്‍ക്കരണം നടത്തി. കൊതുകിന്‍റെ ഉറവിടനശീകരണത്തിനായി ഓവിട്രാപ്പുകള്‍ സ്ഥാപിക്കുന്നതിന്‍റെ ഉദ്ഘാടനം അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍ നിര്‍വ്വഹിച്ചു. നേഴ്സിംഗ് സ്ക്കൂള്‍ പ്രിന്‍സിപ്പള്‍ സിസ്റ്റ്ര്‍ മിനി, എന്‍റമോളജിസ്റ്റ് മുഹമ്മദ് റാഫി,
പി.ആര്‍.ഒ. ജോസഫ് വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു.