അമല മെഡിസൈൻ 1.0 തുടർ വിദ്യാഭ്യാസ പരിശീലന പരിപാടി

  • Home
  • News and Events
  • അമല മെഡിസൈൻ 1.0 തുടർ വിദ്യാഭ്യാസ പരിശീലന പരിപാടി
  • November 03, 2024

അമല മെഡിസൈൻ 1.0 തുടർ വിദ്യാഭ്യാസ പരിശീലന പരിപാടി

തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ജനറൽ മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി പരിശീലന പരിപാടി നടത്തി. അമല ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ജനറൽ മെഡിസിൻ മേധാവി, ഡോ. ആൽവിൻ ട്രീസ ജോർജ്, വൈസ് പ്രിൻസിപ്പൽ ഡോ. ദീപ്തി രാമകൃഷ്ണൻ, മെഡിക്കൽ സുപ്രണ്ട് ഡോ. രാജേഷ് ആന്റോ,ഡോ. അനീഷ്‌ എസ് ( അസോസിയേറ്റ് പ്രൊഫസർ,ജനറൽ മെഡിസിൻ വിഭാഗം )എന്നിവർ പങ്കെടുത്തു.കോഴിക്കോട് മെഡിക്കൽ കോളേജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ. ജെയിംസ് ജോസ്, കാർഡിയോളജി വിഭാഗം മേധാവി ഡോ രാജേഷ് ജി എന്നിവർ തത്സമയ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി