- January 30, 2024
അമലയിൽ രക്തസാക്ഷി ദിനാചരണം രക്തദാനത്തിലൂടെ.
അമല നഗർ : രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് അമല മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബ്ലഡ് സെൻററിൽ രക്തദാന ക്യാമ്പ് നടത്തി. ഉച്ചക്ക് 2.30 ന് നടന്ന മീറ്റിങ്ങിൽ അമല മെഡിക്കൽ കോളേജ് ജോയിൻ്റ് ഡയറക്ടർ ഫാ. ജെയ്സൺ മുണ്ടൻമാണി സി.എം.ഐ. രക്തദാദാക്കളെ അനുമോദിച്ച് സമ്മാനങ്ങളും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. അമല ബ്ലഡ് സെൻ്റർ മേധാവി ഡോ. വിനു വിപിൻ, ബ്ലഡ് സെൻറർ ഇൻ ചാർജ് സിസ്റ്റർ എലിസബത്ത്, എന്നിവരും
അമല സ്റ്റാഫ് അംഗങ്ങളും രോഗീപരിചാരകരും വിദ്യാർത്ഥികളും മീറ്റിങ്ങിൽ പങ്കെടുത്തു.