- December 31, 2022
അമല ത്വക്ക് രോഗവിഭാഗത്തില്‍ ഹൈഡ്രഫേഷ്യല്‍ മെഷീന്‍ സ്ഥാപിച്ചു
അമല ത്വക്ക് രോഗവിഭാഗത്തിലെ റേഡിയന്‍സില്‍ സ്ഥാപിച്ച ഏറ്റവും ആധുനിക സംവിധാനങ്ങളുള്ള ഹൈഡ്രഫേഷ്യല്‍ മെഷീന്‍റെ ഉദ്ഘാടനം ചലചിത്രതാരം മാളവിക നായര്‍ നിര്‍വ്വഹിച്ചു. കേരളത്തിലെ ഒരു മെഡിക്കല്‍ കോളേജിലും ലഭ്യമല്ലാത്ത സൗകര്യമാണിത്. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ത്വക്ക് രോഗവിഭാഗം മേധാവി ഡോ.എസ്.ക്രൈറ്റന്‍, കോസ്മറ്റോളജിസ്റ്റ് ഡോ.റോഷന്‍ മേരി ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.