- June 27, 2023
അമലയില്‍ ഗാലിയന്‍ പെറ്റ് സ്കാന്‍ ആരംഭിച്ചു
മദ്ധ്യകേരളത്തിലെ ആദ്യത്തെ ഗാലിയന്‍ പെറ്റ് സ്കാന്‍ അമല മെഡിക്കല്‍ കോളേജില്‍ ആരംഭിച്ചു. റഷ്യന്‍ ഗവണ്‍മെന്‍റിന്‍റെ റൊസാറ്റം ജെ.എസ്.സി. ആണ് നിര്‍മ്മാതാക്കള്‍. പ്രോസ്റ്റേറ്റ് കാന്‍സര്‍, ന്യൂറോ എന്‍ഡോക്രൈന്‍ കാന്‍സറുകള്‍ എന്നിവ കണ്ടെത്തുന്നതിന് വേണ്ടിയുള്ള സ്കാനാണിത്. ഡോ.സിബു ജേക്കബ്, ഡോ.റോണി ജോര്‍ജ്ജ് എന്നിവരാണ് ഈ വിഭാഗം ഡോക്ടര്‍മാര്‍. ഉദ്ഘാടനകര്‍മ്മം ഡയറക്ടര്‍ ഫാ.ജൂലിയസ്അറയ്ക്കല്‍ നിര്‍വ്വഹിച്ചു