- December 07, 2022
ഫാദർ ജോർജ് പയസ് സി എം ഐ മെമ്മോറിയൽ സ്കിൽ ലാബ് ഉദ്ഘാടനം ചെയ്തു.
അമല മെഡിക്കൽ കോളേജ് സ്ഥാപകൻ ഫാദർ ജോർജ് പയസിന്റെ സ്മരണാർത്ഥം അമല മെഡിക്കൽ കോളേജിൽ ഫാദർ ജോർജ് പയസ് സി എം ഐ മെമ്മോറിയൽ സ്കിൽ ലാബ് ദേവമാതാ പ്രൊവിൻഷാൽ ഫാദർ ഡോ.ഡേവിസ് പനക്കൽ ഉദ്ഘാടനം ചെയ്തു.ഹെൽത്ത് കെയർ പ്രാക്ടീഷണർമാർക്കും വിദ്യാർത്ഥികൾക്കും ആഴത്തിലുള്ള പഠനാനുഭവങ്ങൾ പ്രദാനം ചെയ്യുന്ന ആധുനിക സജ്ജീകരണങ്ങൾ ഉള്ള സ്കിൽ ലാബ് ആണ് ഇത് . റിയലിസ്റ്റിക് ലുക്ക് ക്ലിനിക്കൽ റൂമുകൾ, ഉപകരണങ്ങൾ, മാനെക്വിൻ എന്നിവ അടങ്ങുന്ന സ്കിൽ ലാബ് രോഗി പരിചരണത്തിനുള്ള ക്ലിനിക്കൽ വൈദഗ്ധ്യം പരിശീലിക്കാനും വികസിപ്പിക്കാനും പഠിതാക്കളെ സഹായിക്കുന്നു.
അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറക്കൽ, അസോസിയേറ്റഡ് ഡയറക്ടർ ഫാ.ഡെല്‍ജോ പുത്തൂര്‍, അസോസിയേറ്റഡ് ഡയറക്ടർ ആൻറണി പെരിഞ്ചേരി , പ്രിൻസിപ്പൽ ഡോ.ബെറ്റ്സി തോമസ്, അസിസ്റ്റൻറ് ഡയറക്ടർ ആൻറണി മണ്ണുമ്മൽ, സ്കിൽ ലാബ് എച്ച്. ഒ.ടി. ഡോ. ലിൻഡോ, പയസ് അച്ഛൻറെ കുടുംബാംഗങ്ങളും, ചടങ്ങിൽ പങ്കെടുത്തു.