അമലയില്‍ കാന്‍സര്‍ രോഗികളുടെ ഓണാഘോഷം

  • Home
  • News and Events
  • അമലയില്‍ കാന്‍സര്‍ രോഗികളുടെ ഓണാഘോഷം
  • September 05, 2024

അമലയില്‍ കാന്‍സര്‍ രോഗികളുടെ ഓണാഘോഷം

അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ കാന്‍സര്‍ രോഗികളുടെ ഓണാഘോഷപരിപാടികളുടെ ഉദ്ഘാടനം ഫുട്ബോള്‍ താരം ഐ.എം.വിജയന്‍ നിര്‍വ്വഹിച്ചു. അമേരിക്കന്‍ മലയാളിസംഘടനയായ എസ്.ഡി.എം. പാവപ്പെട്ട 40 കാന്‍സര്‍ രോഗികള്‍ക്കായ് 10 ലക്ഷം രൂപയുടെ ധനസഹായ വിതരണം നടത്തി. ദേവമാതാ പ്രൊവിന്‍ഷ്യാള്‍ ഫാ.ഡോ.ജോസ് നന്തിക്കര അദ്ധ്യക്ഷത വഹിച്ചു. അമല ജോയിന്‍റ് ഡയറക്ടര്‍മാരായ ഫാ.ഡെല്‍ജോ പുത്തൂര്‍, ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ.രാജേഷ് ആന്‍റോ, കാന്‍സര്‍ വിഭാഗം ഡോക്ടര്‍മാരായ ഡോ.അനില്‍ ജോസ് താഴത്ത്, ഡോ.ജോമോന്‍ റാഫേല്‍, ഡോ.ജോജു ആന്‍റണി, ഐ.ക്യു. റിക്കോര്‍ഡ് ഹോള്‍ഡര്‍ ആര്‍.അജി എന്നിവര്‍ പ്രസംഗിച്ചു. ഓണാഘോഷവും ഓണസദ്യയും നടത്തി.