Amala Dermatology Oration 2022

  • October 10, 2022

Amala Dermatology Oration 2022

അമല മെഡിക്കല്‍ കോളേജ് ഡെര്‍മറ്റോളജി അവാര്‍ഡ് ശ്രീലങ്കയിലെ ലേഡ് റിഡ്ജ്വെ ഹോസ്പിറ്റലിലെ പ്രൊഫ.ജയ്മിനി സെനവിരെത്ന നേടി. ഡെര്‍മറ്റോളജി വിഭാഗം ദേശീയതലത്തില്‍ പി.ജി.വിദ്യാര്‍ത്ഥികള്‍ക്കായ്നടത്തിയ ഗോള്‍ഡ് മെഡല്‍ എക്സാമില്‍ മുബൈ സെത് ജി. എസ്. മെഡിക്കല്‍ കോളേജിലെ ഡോ.ടി.അപര്‍ണ്ണക്ക് ഒന്നാം സമ്മാനം ലഭിച്ചു.
അമല ഗാല്‍ഡെര്‍മ റിസേര്‍ച്ച് എക്സലന്‍സ് അവാര്‍ഡ് ഡോ.അകൃതി അഗര്‍വാള്‍ കരസ്ഥമാക്കി.അവാര്‍ഡ് ദാനചടങ്ങില്‍ സി.എം.ഐ.പ്രിയോര്‍ ജനറല്‍ ഫാ.തോമസ് ചാത്തനാംപറമ്പില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ഫാ.ഫ്രാന്‍സിസ് കുരിശ്ശേരി, ഡോ.ബെറ്റ്സി തോമസ്, ഡോ.കുരിഐപ്പ്, ഡോ.എസ്.ക്രൈറ്റന്‍,
ഡോ.ആബേല്‍ ഫ്രാന്‍സിസ്, ഡോ.അനിറ്റ സോജന്‍ എന്നിവര്‍ പ്രസംഗിച്ചു.