- April 24, 2023
അമലയില്‍ ദേശീയ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു
പത്മഭൂഷണ്‍ റവ.ഫാ.ഗബ്രിയേല്‍ ചിറമേല്‍ സി.എം.ഐ. മെമ്മോറിയല്‍ സെന്‍ട്രല്‍ ലൈബ്രറിയും അമല നേഴ്സിംഗ് കോളേജ് ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന നാഷണല്‍ പുസ്തകോത്സവത്തിന്‍റെ ഉദ്ഘാടനം സാഹിത്യകാരി സാറാ ജോസഫ് നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, അസിസ്റ്റന്‍റ് ഡയറക്ടര്‍ ഫാ.ആന്‍റണി മണ്ണുമ്മല്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്, അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി ലൈബ്രേറിയന്‍ ഡോ.ശ്രീകുമാരന്‍, നേഴ്സിംഗ് കോളേജ് പ്രിന്‍സിപ്പള്‍ ഡോ.രാജി രഘുനാഥ്, അമല ലൈബ്രറി അഡ്വൈസറി കമ്മറ്റി ചെയര്‍മാന്‍ ഡോ.എ.റ്റി.ഫ്രാന്‍സിസ്, വിദ്യാര്‍ത്ഥി പ്രതിനിധികളായ ഐവിന്‍ കെ.ജെ, മരിയ കെ.ഡാര്‍ലിന്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ഡോ.സെബാസ്റ്റ്യന്‍ ക്രൈറ്റന്‍, ഡോ.ഹരികൃഷ്ണന്‍, ഡോ.പി.എസ്.രമണി, ഡോ.ആഗ്നേസമ്മ ജേക്കബ്, ഡോ.കൃഷ്ണദാസ് മേനോന്‍, ഡോ.കിഷോര്‍ പൂത്തേഴത്ത് എന്നിവരുടെ കൃതികള്‍ പ്രകാശനം ചെയ്തു. പുസ്തകോത്സവം 2 ദിവസം തുടരും.