- December 17, 2024
ആബാ ക്രിസ്തുമസ്സ് ഗിഫ്റ്റ്ബോക്സ് വിതരണം
അമലയില്‍ പ്രവര്‍ത്തിക്കുന്ന ആബാ ചാരിറ്റബിള്‍ സൊസൈറ്റി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായ് നല്‍കിയ ക്രിസ്തുമസ്സ് സമ്മാനപെട്ടികളുടെയും ജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കിയ സോവനീര്‍ വിതരണത്തിന്‍റെയും ഉദ്ഘാടനം കേരളപോലീസ് അക്കാദമി അസിസ്റ്റ്ന്‍റ് ഡയറക്ടര്‍ പി.വാഹിദ് ഐ.പി.എസ്. നിര്‍വ്വഹിച്ചു. ആബാ ചെയര്‍മാന്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, മോഡറേറ്റര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, പ്രസിഡന്‍റ് സി.എ.ജോസഫ്, കണ്‍വീനര്‍ സി.ടി.വില്‍സണ്‍, അമല ചീഫ് നഴ്സിംഗ് ഓഫീസ്സര്‍ സിസ്റ്റ്ര്‍ ലിഖിത, പി.ആര്‍.ഒ. ജോസഫ് വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു.