- November 25, 2024
അമലയിൽ ഇൻഡോ കനേഡിയൻ കാൻസർ കോൺഫ്രൻസ്
അമല മെഡിക്കൽ കോളേജ് കാൻസർ വിഭാഗം നടത്തിയ പ്രഥമ ഇൻഡോ കനേഡിയൻ കാൻസർ കോൺഫറൻസിന്റെ ഉദ്ഘാടനം ഡയറക്ടർ ഫാ.ജൂലിയസ് അറയ്ക്കൽ നിർവ്വഹിച്ചു. കനേഡിയൻ കാൻസർ വിദഗ്ദരായ ഡോ. അർബിന്ദ് ദുബെ, ഡോ.ബഷീർ ബഷീർ, ഡോ.ശരണ്യ കാക്കുമാനു, ഡോ.അനുരാഗ് ശ്രീവാസ്തവ് എന്നിവർ പങ്കെടുത്തു. അമല ജോയിന്റ് ഡയറക്ടർ ഫാ.ഡെൽജോ പുത്തൂർ, പ്രിൻസിപ്പൽ ഡോ.ബെറ്റ്സി തോമസ്, റേഡിയേഷൻ വിഭാഗം മേധാവി ഡോ. ജോമോൻ റാഫേൽ, മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ.അനിൽ ജോസ് താഴത്ത്, അസിസ്റ്റന്റ് പ്രൊഫസർ ഡോ.ഫെബിൻ ആന്റണി എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഗവേഷണ ചാതുര്യം വർദ്ധിപ്പിക്കുന്നതിനുള്ള ചർച്ചകളും നടത്തി. നിയുക്ത എ.ആർ. ഒ.ഐ പ്രസിഡണ്ട് ഡോ.സി.എസ് . മധുവിനെ ചടങ്ങിൽ ആദരിച്ചു.