- December 19, 2022
ആബാ സൊസൈറ്റി സമ്മാനപെട്ടി വിതരണം ചെയ്തു
അമലയില്‍ പ്രവര്‍ത്തിക്കുന്ന ആബാചാരിറ്റബിള്‍ സൊസൈറ്റി പ്രദേശത്തെ നിര്‍ധനരായ കുട്ടികള്‍ക്ക് ക്രിസ്തുമസ്സ് ആഘോഷത്തിന്‍റെ ഭാഗമായി സമ്മാനപ്പെട്ടികള്‍ നല്‍കി. ചടങ്ങിന്‍റെ ഉദ്ഘാടനം മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ ഐ.എ.എസ്. നിര്‍വ്വഹിച്ചു. ആബാ ചെയര്‍മാന്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, മോഡറേറ്റര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍, പ്രസിഡന്‍റ് സി.പി.വര്‍ഗ്ഗീസ്, സിസ്റ്റ്ര്‍ മരിയ ക്ലെയര്‍, ആന്‍റണി പൈലി, സി.ഡി.ജോസ് എന്നിവര്‍ പ്രസംഗിച്ചു.