
- April 07, 2025
ഏപ്രിൽ 7 ലോക ആരോഗ്യ ദിനത്തിൻ്റെ പ്രാധാന്യം അറിയിച്ചുകൊണ്ടുള്ള ബോധവൽക്കരണ WALKATHON സംഘടിപ്പിച്ചു
അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൻ്റെയും, അമല ഗ്രാമ പദ്ധതിയുടെയും, വേലൂർ ഗ്രാമപഞ്ചായത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ 7/4/2025 തിങ്കൾ രാവിലെ 10 മണിക്ക് വേലൂർ പഞ്ചായത്തിൽ സ്കൂൾ ഗ്രൗണ്ട് മുതൽ പഞ്ചായത്ത് ഓഫീസ് വരെ ഏപ്രിൽ 7 ലോക ആരോഗ്യ ദിനത്തിൻ്റെ പ്രാധാന്യം അറിയിച്ചുകൊണ്ടുള്ള ബോധവൽക്കരണ WALKATHON സംഘടിപ്പിച്ചു. വേലൂർ പഞ്ചായത്ത് പ്രസിഡൻ്റ് T.R ഷോബി ഫ്ലാഗ് ഓഫ് ചെയ്ത് പരിപാടി ഉദ്ഘാടനം ചെയ്തു. AIMS കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോക്ടർ ശ്രുതി നേതൃത്വം വഹിച്ചു. തുടർന്ന് അമല നഴ്സിംഗ് സ്കൂളിൻ്റെയും, ചൂണ്ടൽ സെൻ്റ് ജോസഫ് നഴ്സിംഗ് സ്കൂളിൻ്റെയും നേതൃത്വത്തിൽ ലോക ആരോഗ്യ ദിനത്തിൻ്റെ ഭാഗമായുള്ള ഫ്ലാഷ് മോബ് നടന്നു. തുടർന്ന് കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഫൗണ്ടർ ആയ ഫാദർ. ഡേവിസ് ചിറമേൽ ലോക ആരോഗ്യ ദിന സന്ദേശം നൽകി. വേലൂർ പഞ്ചായത്ത് പ്രസിഡൻ്റ് T.R ഷോബി, പഞ്ചായത്ത് മെഡിക്കൽ ഓഫീസർ ഡോ. റോസ്‌ലിൻ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഫാറൂക്ക് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.