125 പേർ രക്തം ദാനം ചെയ്ത് അമലയിൽ ലോക രക്തദാതാവ് ദിനാചരണം.

  • Home
  • News and Events
  • 125 പേർ രക്തം ദാനം ചെയ്ത് അമലയിൽ ലോക രക്തദാതാവ് ദിനാചരണം.
  • June 14, 2024

125 പേർ രക്തം ദാനം ചെയ്ത് അമലയിൽ ലോക രക്തദാതാവ് ദിനാചരണം.

അമല നഗർ: ലോക രക്തദാതാവ് ദിനാചരണത്തിൻ്റെ ഭാഗമായി അമല ആശുപത്രിയിലെ ഡോക്ടേഴ്സും സ്റ്റാഫ് അംഗങ്ങളും വിദ്യാർത്ഥികളും ചേർന്ന്, 125 പേർ രക്തം ദാനം ചെയ്തു . അമല ചാപ്പലിൽ വച്ചു നടന്ന പൊതു മീറ്റിങ്ങിൽ തൃശൂർ ജില്ല അസിസ്റ്റൻ്റ് കളക്ടർ, അതുൽ സാഗർ ഐ.എ.എസ് . മുഖ്യ അതിഥിയായിരുന്നു. അമല മെഡിക്കൽ കോളേജ് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സി. എം.ഐ, ജോയിൻ്റ് ഡയറക്ടർ, ഫാ. ജെയ്സൺ മുണ്ടൻമാണി സി.എം ഐ . , ഫാ. ഷിബു പുത്തൻപുരയ്ക്കൽ സി.എം.ഐ. അമല നഴ് സിങ്ങ് കോളേജ് പ്രിൻസിപ്പാൾ, ഡോ. രാജി രെഗുനാഥ്, അമല ബ്ലഡ് സെറ്റർ മേധാവി. ഡോ. വിനു വിപിൻ, എമർജൻസി വിഭാഗം മേഥാവി, ഡോ. ജോബിൻ ജോസ് , മണ്ണുത്തി വെറ്റിനറി എൻ. എസ്. എസ്. സെക്രട്ടറി , ഡോ. സുബിൻ കെ.മോഹൻ, അമല ബ്ലെഡ് സെൻറർ കൗൺസിലർ , ജോബിൻ ജോൺ, അമല നഴ്സിങ്ങ് കോളേജ് പ്രതിനിധി, അൽഫോൻസ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ച 20 കോർഡിനേറ്റർമാരെ മീറ്റിങ്ങിൽ മെമൻ്റോ നൽകി ആദരിച്ചു. അമല നഴ്സിങ്ങ് കോളേജിലെ വിദ്യാർത്ഥികൾ തെരുവു നാടകവും, ബ്ലഡ് ഡൊണേഷൻ ചെയിനും, ബ്ലഡ് ഡൊണേഷൻ ചലഞ്ചും, ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചു. രക്തം ദാനം ചെയ്ത എല്ലാവർക്കും സർട്ടിഫിക്കറ്റും ആകർഷകമായ സമ്മാനങ്ങളും നൽകി. അസിസ് റ്റൻറ് കളക്ടർ രക്തദാനത്തിൻ്റെ ആവശ്യകതയെക്കുറിച്ച് ഓർമ്മിപ്പിച്ച് രക്തദാതാക്കളെ വ്യക്തിപരമായി കണ്ട് അഭിനന്ദനങ്ങൾ അർപ്പിച്ചു.