- December 11, 2024
110-ാം ജന്മദിനവും 110 രക്തദാനവും
അമല ആശുപത്രിയുടെ സ്ഥാപക പിതാവായ പത്മഭൂഷൻ ഫാദർ ഗബ്രിയേൽ ചിറമേൽ സി.എം.ഐ. യുടെ 110-ാം ജന്മദിനത്തോടനുബന്ധിച്ച് 110 പേർ രക്തദാനം ചെയ്തു. അമല സ്കൂൾ ഓഫ് നഴ്സിങ്ങിന്റെയും അമല ബ്ലഡ് സെൻററിൻ്റേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സി.എം.ഐ അധ്യക്ഷത വഹിച്ചു. ഗബ്രിയേലച്ചൻ്റെ വിദ്യാർത്ഥിയും മുഖ്യ അതിഥിയുമായ ശ്രീ. ഇ.എം ജോണി, ചെയർമാൻ, ഇ.വി.എം. ഗ്രൂപ്പ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനകർമ്മം നിർവഹിച്ചു. ജോയിൻ്റ് ഡയറക്ടർ ഫാ. ജെയ്സൺ മുണ്ടൻ മാണി സി എം ഐ , ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം മേധാവി ഡോ. വിനു വിപിൻ. ഗബ്രിയേലച്ചൻ്റെ ശിഷ്യൻ, ശ്രീ. ആർ. കെ. രവി, എച്ച്. ഡി. എഫ്. സി ബാങ്ക് ഡെപ്യൂട്ടി മാനേജർ, ശ്രീ. അചിതൻ പി. , ഗബ്രിയേലച്ചൻ്റെ കുടുംബാഗം, ശ്രീ. ഗബ്രിയേൽ ചിറമേൽ എന്നിവർ പ്രസംഗിച്ചു. അമല സ്കൂൾ ഓഫ് നഴ്സിങ്ങ് വിദ്യർത്ഥിനികളുടെ നേതൃത്വത്തിൽ രക്തദാനത്തിൻ്റെ ആവശ്യകതയെ കുറിച്ചുള്ള ബോധവൽക്കരണ റാലിയും, പവർ പോയിൻ്റ് മത്സരങ്ങളും, ഫ്ലാഷ് മോബും നടത്തി. ഗബ്രിയേലച്ചൻ്റെ ആത്മത്യാഗവും സാമൂഹ്യബോധവും അനേകരിലേക്ക് വ്യാപിക്കുന്നതിൻ്റെ പ്രതീകമായി ഡയറക്ടർ, ഫാ. ജൂലിയസ് അറയ്ക്കൽ വെള്ളരിപ്രാവിനെ പറത്തി. രാവിലെ 8 മണി മുതൽ വൈകിട്ട് മൂന്നുമണിവരെ നടന്ന രക്ത ദാന ക്യാമ്പിൽ രക്തം ദാനം ചെയ്ത എല്ലാവർക്കും സർട്ടിഫിക്കറ്റും പ്രത്യേക സമ്മാനവും നൽകി. 400 ഓളം പേർ രക്തദാന ത്തിനായി മുന്നോട്ടു വന്നിരുന്നു