- May 10, 2024
100 പേർ രക്തം ദാനം ചെയ്ത് ഗബ്രിയേൽ അച്ചൻ്റെ ചരമ വാർഷികം.
അമല നഗർ: അമല ആശുപത്രിയുടെ സ്ഥാപകനായ പദ്മഭൂഷൻ ഗബ്രിയേൽ ചിറമേൽ സി.എം.ഐ. അച്ചൻ്റെ ഏഴാം ചരമ വാർഷിക ദിനത്തിൽ അമല ആശുപത്രിയിലെ ഡോക്ടേഴ്സും വിദ്യാർത്ഥികളും അമല നഗർ സെൻ്റ് ജോസഫ് ഇടവകയിലെ അംഗങ്ങളും ചേർന്ന് 100 പേർ രക്തം ദാനം ചെയ്തു . അമല ചാപ്പലിൽ വച്ചു നടന്ന പൊതു മീറ്റിങ്ങിൽ അമല മെഡിക്കൽ കോളേജ് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സി. എം.ഐ. അദ്ധ്യക്ഷനായിരുന്നു. സി.എം.ഐ. സഭയുടെ മുൻ പ്രിയോർ ജനറലും തൃശൂർ ദേവമാത പ്രാവിൻസിൻ്റെ പ്രൊവിൽഷ്യലും അമലയുടെ മുൻ ഡയറക്ടറും ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി മുൻ ചാൻസിലറുമയ ഫാ. ഡോ. പോൾ അച്ചാണ്ടി സി.എം.ഐ. മുഖ്യ അതിഥിയായിരുന്നു. ജോയിൻ്റ് ഡയറക്ടർ ഫാ. ജെയ്സൺ മുണ്ടൻമാണി സി.എം ഐ . ,അമല മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ബെറ്റ്സി തോമസ്, അമല ബ്ലഡ് സെറ്റർ മേധാവി. ഡോ. വിനു വിപിൻ, ചീഫ് നഴ്സിങ്ങ് ഓഫീസർ സിസ്റ്റർ ലിഖിത എം. എസ്. ജെ. ഗബ്രിയേലച്ചൻ്റെ കുടുംബാംഗം, ശ്രീ. മൈക്കിൾ സി ജേക്കബ്, ഗബ്രിയേലച്ചൻ്റെ ശിഷ്യൻ, ശ്രീ. ആർ. ക്കെ . രവി , സെൻ്റ് ജോസഫ് അമല നഗർ ഇടവക കൈക്കാരൻ, ശ്രീ. വിൽസൺ നീലംങ്കാവിൽ, ഡെപ്യൂട്ടി നഴ്സിങ്ങ് സൂപ്രണ്ട് , സിസ്റ്റർ സിജി പയസ് ഫ്.എസ്.എസ്.എച്ച്. എന്നിവർ സംസാരിച്ചു.തുടർച്ചയായി രക്തദാനം നടത്തിയ റോബിൽ , ജിനോ എന്നീ നഴ്സുമാരെ മീറ്റിങ്ങിൽ ആദരിച്ചു. നഴ്സസ് ദിനാചരണത്തിൻ്റെ ഭാഗമായി അമല ആശുപത്രിയിലെ നഴ്സുമാർ രക്തം നൽകി രക്തദാന ക്യാമ്പിന് നേതൃത്വം നൽകി