- September 29, 2024
" ഹെർണിയ സർജറി "-ഏകദിന വർക്ക് ഷോപ്പ്
അമല മെഡിക്കൽ കോളേജിൽ ജനറൽ സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ " ഹെർണിയ സർജറി " എന്ന വിഷയത്തെ സംബന്ധിച്ച് നടത്തിയ ഏകദിന വർക്ക് ഷോപ്പ് അമല ഡയറക്ടർ റവ. ഫാ. ജൂലിയസ് അറക്കൽ സി എം ഐ ഉദ്ഘാടനം ചെയ്തു. ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ,അമല കോളേജ് പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ്, മെഡിക്കൽ സൂപ്രണ്ട്, ഡോ. രാജേഷ് ആന്റോ, ജനറൽ സർജറി മേധാവി ഡോ. പി.കെ മോഹനൻ, അസിസ്റ്റന്റ് പ്രൊഫസർ ഡോ. അരുൺ കെ വി, എന്നിവർ പ്രസംഗിച്ചു. ഹെർണിയ സർജറിയുടെ ആധുനിക രീതികളെ കുറിച്ച് കൂടുതൽ പഠിക്കുവാൻ സാധിക്കുന്ന രീതിയിൽ 4 ലൈവ് സർജറികൾ ഉൾപെടുത്തികൊണ്ട് ഡോ. വർഗ്ഗീസ് പ്രൊഫസർ ജെം ഹോസ്പിറ്റൽ തൃശ്ശൂർ,ഡോ. കെ . പ്രകാശ്= ഗ്യാസ്‌ട്രോഎൻട്രോളജി സർജൻ , ആസ്റ്റർ മെഡിസിറ്റി കൊച്ചി,ഡോ.അരുൺ സ് . നായർ ലാപ്രോസ്കോപ്പി സർജൻ , ദയ ജനറൽ ഹോസ്പിറ്റൽ , ,ഡോ.എഡിസൽ റഫൽ., ലാപ്രോസ്കോപ്പി സർജൻ അമല , എന്നിവർ ക്ലാസുകൾ എടുത്തു.