- November 24, 2022
അമലയില്‍ 50 കാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗുകള്‍ നല്‍കി
കാന്‍സര്‍ ചികിത്സമൂലം മുടി നഷ്ടപ്പെട്ട 50 വനിതകള്‍ക്ക് അമല ആശുപത്രിയില്‍ നിന്ന് സൗജന്യമായി വിഗ്ഗുകള്‍ വിതരണം ചെയ്തു. സമ്മേളനം കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാനപ്രസിഡന്‍റ് എം.വി.വിനീത ഉദ്ഘാടനം ചെയ്തു. അമല മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ജെയ്സണ്‍ മുണ്ടൻമാണി ,ഡോ.രാകേഷ് എല്‍.ജോണ്‍, പി.കെ.സെബാസ്റ്റ്യന്‍, പി.ആര്‍.ഒ.ജോസഫ് വര്‍ഗ്ഗീസ്, എന്‍.സി.സി. കാഡറ്റ് ബി.അംബിക എന്നിവര്‍ പ്രസംഗിച്ചു.കേശദാനം സംഘടിപ്പിച്ച 22 സ്ഥാപനങ്ങള്‍ക്കും, മുടിമുറിച്ച് നല്‍കിയ എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്‍കി. ഇതിനോടകം 15000 പേര്‍ കേശദാന കൂട്ടായ്മയിലേക്ക് മുടി മുറിച്ച് നല്‍കുകയും 1100 പേര്‍ക്ക് വിഗ്ഗുകള്‍ നല്‍കാനും സാധിച്ചു.