അമലയില്‍ പുതിയ എം.ബി.ബി.എസ്. ബാച്ച്

  • October 03, 2025

അമലയില്‍ പുതിയ എം.ബി.ബി.എസ്. ബാച്ച്

അമല  മെഡിക്കല്‍ കോളേജില്‍ 2025 എം.ബി.ബി.എസ്. ബാച്ചിന്‍റെ പ്രവേശനോത്സവത്തിന്‍റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു.  അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ആന്‍റണി മണ്ണുമ്മല്‍, പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ.രാജേഷ് ആന്‍റോ, വൈസ് പ്രിന്‍സിപ്പള്‍ ഡോ.റെന്നീസ് ഡേവിസ്, സ്റ്റാഫ് അഡ്വൈസര്‍ ഡോ.സോജന്‍ ജോര്‍ജ്ജ്, അനാട്ടമി വിഭാഗം മേധാവി ഡോ.ലോല ദാസ് എന്നിവര്‍ പ്രസംഗിച്ചു. 100 പേര്‍ അടങ്ങുന്ന പുതിയ ബാച്ചാണ് ആരംഭിച്ചത്.